ഇപ്രാവശ്യം ഞാന്‍ ഒറ്റക്ക്, കൂടെ കയ്യിലുള്ള വിലങ്ങോ, കാലില്‍ കെട്ടിയിട്ട ചങ്ങലയോ ഇല്ല. മനസ്സിനുള്ളില്‍ കുടിയേറിയ കാര്‍മേഘങ്ങളോ ഇല്ലാതെ സ്വസ്ഥമായി നാട്ടിലേക്ക്, ജനിക്കാനിരുന്ന കുഞ്ഞിനെ കുറിച്ചുള്ള നല്ല പ്രതിക്ഷകള്‍ മാത്രം.
ജീവിതം അങ്ങനെയാണ്. നാളെ എന്ത് നടക്കും എന്ന് എനിക്കറിയില്ല എന്ന് ഒറ്റവാക്കില്‍ പറയുന്ന നേരത്തും നാം ശരിക്കും വിശ്വസിക്കുന്നു. ഇന്ന രീതിയിലാണ് എല്ലാം നടക്കുക എന്ന്. ഒരു ശുഭാപ്ത്തി വിശ്വാസം മാത്രം അല്ല അത്. ഞാനത് വിചാരിച്ച രീതിയിലേ പോകൂ എന്ന ഒരു അഹങ്കാരം.
ആ അഹങ്കാരം എനിക്കും ഉണ്ടായിരുന്നു..ഞാന്‍ വിചാരിച്ച (പ്രാക്റ്റികലായി ചിന്തിക്കുക എന്ന് പറയുന്ന സ്വാര്‍ത്ഥത) രീതിയില്‍ എല്ലാം നടന്നിരുന്നെങ്കില്‍ എനിക്ക് കല്യാണ പ്രായമാകുന്നില്ല. നാട്ടിലേക്കുള്ള ആദ്യ പോക്കായിരിക്കണമായിരുന്നു ഇത്. ഇപ്പോള്‍ ഞാന്‍ ഒരു കുഞ്ഞിന്റെ ഉപ്പയാകാന് പോകുന്നു.(ഇ.അ). രണ്ടാമത്തെ പോക്കും. ആദ്യ പോക്കില്‍ എയര്‍പോര്‍ട്ട് വരെ വിലങ്ങും ചങ്ങലയും പിന്നെ കാക്കിക്കാരും ഉണ്ടായിരുന്നു എന്ന് മാത്രം. അവരുടെ ജയിലില്‍ നിന്നും. ഇപ്രാവശ്യം അവര്‍ ആരും ഉണ്ടാവില്ല. ഇക്കയും ഇത്തയും മാത്രം. അവരുടെ റൂമില്‍ നിന്നും.
ജേഷ്ടമാരുടെ മക്കള്‍ ഇംഗ്ലീഷില്‍ കരയുമ്പോള്‍ എന്റെ മക്കള്‍ മലയാളത്തില്‍ കരയേണ്ടി വരുമല്ലോ എന്ന രീതിയിലുള്ള ചിന്ത മാത്രമായിരിക്കാം എന്നെ ഗള്‍ഫിന്റെ ഈ കെട്ട് പൊട്ടിക്കാന്‍ കഴിയാത്ത വലയില്‍ എത്തിച്ചത്. ഞാന്‍ ആ നേരത്തും എങ്ങനെയോ ഇടതു ചിന്തയുമായി നടന്നിരുന്നു. ഒരിക്കലും അതൊന്നും ഒരു ജീവിത നിലവാരമായി ഞാന്‍ കണ്ടിരുന്നില്ല. “എന്നാലും” ആ എന്നാലുമാണ് പ്രശ്നം. എല്ലാവരേയും കുഴക്കുന്ന പ്രശ്നം.
ആ എന്നാലും ഇന്നും കയ്യില്‍ വെച്ച് കുറച്ച് ദിവസത്തേക്ക് ഞാനും നാട്ടിലെത്തുന്നു.
Subscribe to:
Post Comments (Atom)
17 comments:
പോയ് വരുൂ സുഹ്യത്തേ..
ചിതലരിക്കാത്ത ഓര്‍മ്മകള്‍ കൊണ്ടു വരൂ
ആശംസകള്‍
നല്ലതു കാണാന്‍, നല്ലതു ചെയ്യാന്‍ സഹായകരമാവട്ടെ ഈ യാത്ര.
wishing U a very happay journey
all the best for all ur family.
ശുഭയാത്ര....
താങ്ക്സ്....................
എല്ലാവര്ക്കും....
എന്നും നന്മകള് മാത്രം ഭവിക്കട്ടേ...എല്ലാ വിധ ആശംസകളും നേരുന്നു..
ദൈവത്തിന്റെ നാട് നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...ശുഭയാത്ര
കാരിരുമ്പിനേക്കാല് കാഠിന്യമുള്ള മരത്തടിയെ ചിതലരിക്കുമ്പോഴും
ചിതലുകള്ക്കുമില്ലാതിരിക്കുമോ പ്രതീക്ഷകള്‍...
പോയ് വരിക, ആശംസകളോടെ..
ഓര്‍മ്മകള്‍ക്ക് മേല്‍
അധിനിവേശം സംഭവിക്കാതിരിക്കട്ടെ..
ബഷീര്‍ പറഞ്ഞതുപോലെ
ചിതലിന്റെ ഓര്‍മ്മകള്‍
ചിതലരിക്കപ്പെടാതെ പോവട്ടെ.....
ആശംസകള്‍... :)
നാട്ടില്‍ എവിടെയാ...
എന്റെ ആശംസകളും യാത്രാമംഗളവും...
സസ്നേഹം,
ശിവ
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കു, നമ്മുടെ സ്വന്തം നാട്ടിലേക്കു സ്വാഗതം പറയേണ്ട കാര്യമില്ല, എന്നാലും പറയുന്നു, സുഹൃത്തേ, സ്വാഗതം.
നാളെ എന്ത്? എന്ന് പറയാന്‍ പറ്റില്ലന്കിലും, ആ നാളെ ഞാന്‍ നിങ്ങള്ക്കാശംസിക്കുന്നു, ഒരു കുട്ടിയുടെ പിതാവാകാന്‍...(ഇ.അ).
പോയി വന്നിട്ട് പുതിയ അംഗത്തിന്റെ സന്തോഷ വര്‍ത്തമാനങ്ങള്‍ പ്രതീക്ഷിക്കുന്നു...
നല്ലത് വരട്ടെ... സുഹൃത്തേ പണക്കാരും പവപെട്ടവരും തമ്മില്‍ ഉള്ള വ്യത്യാസംകൂടി കൊണ്ടിരിക്കുന്ന ആണ് പലരെയും പല കൂട്ടിലും കൊണ്ട് ചാടിക്കുന്നത്... ഞാന്‍ ഇവിടെയും കാണാറുണ്ട് ഒരു സംകടം നിറഞ്ഞ മുഖങ്ങളെ... അപ്പോഴക്കെ ആഗ്രഹിക്കാറുണ്ട് ദൈവമേ എല്ലാവരും സമാധാനമായിരിക്കട്ടെ എന്ന്...
ആശംസകള്‍.... ജനിക്കാനിരിക്കുന്ന കുഞ്ഞിനും, അമ്മയ്ക്കും.. പിന്നെ ഈ അച്ഛനും... :)
-സ്നേഹപൂര്‍വം
കിച്ചു, ചിന്നു
ഒക്കെ ശരിയാവും..
എന്തിനാ അനാവശ്യ ടെന്ഷന്സ്..
ശുഭാശംസകള്‍
കുഴിച്ചിട്ടാല്‍ മുളക്കാത്തവനേ
മരത്തില്‍ പടരുന്നവനെ..
വൈകിയാണെങ്കിലും...ഈ എളിയവന്റെ ആശംസകള്‍
കുടുംബത്തിനാകെയും!.
നല്ലൊരു അവധിക്കാലം ആശംസിയ്ക്കുന്നു
Post a Comment